കോവിഡ് 19 ലും അങ്കമാലിക്കാർക്ക് കരുതലായി റോജി എം ജോൺ എംഎൽഎ

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311

നാടിനും നാട്ടാർക്കും എപ്പോൾ വൈഷമ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുവോ അപ്പോഴെല്ലാം അവരെ കരുതലോടെ കയ്പിടിച്ച് മുന്നോട്ട് കൊണ്ടു പോകുന്ന വ്യക്തിയായിരിക്കണം ആ നാടിന്റെ പ്രതിനിധി. ഇതാണ് ഏത് ദേശത്തെയും ജനങ്ങൾ ആഗ്രഹിക്കുന്നതും. അങ്കമാലിക്കാർ ഇക്കാര്യത്തിൽ ഭാഗ്യവാൻമാർ തന്നെയാണ്. വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിലുള്ള പലരെയും അങ്കമാലിയിലെ ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിലും റോജി എം. ജോൺ എന്ന എം.എൽ.എ ഈ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഒന്നുകൊണ്ട് തന്നെ ജനഹൃദയങ്ങളിൽ വളരെയധികം സ്വാധീനിക്കപ്പെട്ടു കഴിഞ്ഞു.

ഒരു പക്ഷേ ജെ.എൻ, യു. സർവ്വകലാശാലയിലെ വിദ്യാഭ്യാസവും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യാമഹാരാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിച്ചേർന്ന ജനങ്ങളുടെ ഇടയിൽ നടത്തിയ പ്രവർത്തന പരിചയങ്ങളുടെ മികവ് കൊണ്ടാകാം ഏത് അടിയന്തിര സാഹചര്യങ്ങളിലും ജനങ്ങൾക്ക് വേണ്ടി കൃത്യമായ ആസൂത്രണങ്ങളോടെ ഓരോ പദ്ധതികളും നടപ്പാക്കാൻ സാധിക്കുന്നത്. അതിന് ഉദാഹരണമായി സർക്കാർ നടപ്പാക്കിയ ലോക് ഡൗണിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ, ഈ മണ്ഡലത്തിൽ ഒരാൾ പോലും ഒരു നേരം പോലും പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി തയ്യാറാക്കി നടപ്പിൽ വരുത്തിയ സാമൂഹ്യ അടുക്കളയിലേക്ക് ഇതിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ സിഎസ്ആർ പോലുള്ള ഫണ്ടുകൾ ലഭ്യമാകാൻ കാലതാമസം വന്നേക്കാം എന്ന് മുന്നിൽ കണ്ട് പൊതുസമൂഹത്തിന്റെയും, ക്രിസ്ത്യൻ സഭകളുടെയും, സഭാ സ്ഥാപനങ്ങളുടെയും, വ്യാപാരി, വ്യവസായി സമൂഹം, ഫെഡറൽ ബാങ്ക്, ഡി.പോൾ സൊസെറ്റി പോലുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഭക്ഷണങ്ങൾ തയ്യാറാക്കി സന്നദ്ധ സേവകരുടെയും തദ്ദേശഭരണ സംവിധാനങ്ങളുടെയും സഹായത്തോടെ വിശകുന്നവയറുകളെ കണ്ടെത്തി ആഹാരം വിതരണം നടത്തി.

സമൂഹ അടുക്കളയിലൂടെ 3500ലധികം പേർക്ക് ഭക്ഷണം എത്തിച്ചു എന്ന ദൗത്യം വളരെ ശ്രദ്ധേയമായ കാര്യം തന്നെയാണ.് അതുപോലെ പ്രധാനപ്പെട്ട കാര്യമായിരുന്നു പ്രായമായവരും, ഒറ്റപ്പെട്ടു കിടക്കുന്നവർക്കുമായി ലഭ്യമാക്കിയ മരുന്നും അത്യാവശ്യ വസ്തുക്കളുടെ വിതരണവും ലോക് ഡൗണ്ടുകളിൽ തന്നെയിരിക്കുന്നവർക്ക് അത് എത്തിച്ചു കൊടുക്കാൻ സാധിച്ചു. വിദേശങ്ങളിൽ കഴിയുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകളോടെയുള്ള ഫോൺ വിളികൾ, അവരെ സ്വന്തം മകന്റെ സ്ഥാനത്ത് നിന്ന് സ്വാന്തനിപ്പിക്കുക, ധൈര്യം പകരുക ഇതെല്ലാം വളരെ കരുതലോടെ തന്നെ നിർവഹിക്കേണ്ടി വന്ന മാനസികാവസ്ഥ റോജി എം ജോൺ എന്ന യുവാവായ എംഎൽഎയുടെ അവസ്ഥ ചിന്തിക്കേണ്ടതു തന്നെയാണ്.

ലോക് ഡൗൺ കാലത്ത് അഭിമുഖീകരിക്കേണ്ടതായ മറ്റൊരു വെല്ലുവിളി കിഡ്‌നി, ക്യാൻസർ, മുതലായ രോഗങ്ങളുടെ തുടർചികിത്സയായ കീമോതെറാപ്പി, ഡയാലിസിസ് എന്നിവക്ക് ആശു പത്രികളിൽ പോകാനും മരുന്നുകൾ ലഭ്യമാകാനും ഉള്ള സംവിധാനം ഒരുക്കുക എന്നതായിരുന്നു. എന്നാൽ മികച്ച ഒരു ആസൂത്രകൻ ദീർഘദർശി എന്ന നിലയിൽ അങ്കമാലിക്കാർക് യാതൊരു ബുദ്ധിമുട്ടുകളും വരാതെ യുക്തമായ കാര്യങ്ങൾ നടത്തി കൊടുക്കാൻ റോജി എം ജോണിന് സാധിച്ചു. ലോക് ഡൗൺ നീണ്ട് പോയതോടെ സാധാരണ തൊഴിലാളികർക്ക് ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ സഹായത്തിനായ് ഭക്ഷ്യവസ്തുക്കളുടെ കിറുകൾ വിതരണം നടത്തി അവരെ സഹായിച്ചത് വലിയ കാര്യം തന്നെയാണ്.

രോഗപ്രതിരോധത്തിന് മാസ്‌കുകൾ വക്കാൻ സർക്കാർ നിർദേശം കൊടുക്കുന്നു എങ്കിലും അവർ വില കൊടുത്തു എങ്ങനെ വാങ്ങും എന്ന് ആരും പറയുന്നില്ല. പലരും ഒരു പ്രാവശ്യം ഉപയോഗിച്ചു വലിച്ചെറിയുന്ന മാസ്‌ക്കുകൾ ദൈനം ദിനം എല്ലാ സ്ഥലത്തും കുമിഞ്ഞുകൂടുകയാണ്. അതിനെല്ലാം പ്രതിവിധിയായ് കണ്ട് കൊണ്ട് ഉപയോഗശേഷം വലിച്ചെറിയാതെ വിണ്ടും കഴുകി ഉപയോഗിക്കാവുന്ന നല്ല ഇനം മാസ്‌ക്കുകൾ വിതരണം ചെയ്യാൻ എംഎൽഎയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ആദ്യപടിയായ് ഒരു ലക്ഷം മാസ്‌കുകൾ ആണ് ഇങ്ങനെ വിതരണം ചെയ്യാൻ പോകുന്നത്. അതു പോലെ താലൂക്ക്തലം മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ ഏത് അടിയന്തിര സാഹചര്യത്തെയും അഭിമുഖീകരിക്കാൻ സജ്ജമാക്കി കഴിഞ്ഞു.

ഇതൊക്കെയാണെങ്കിലും കൊറൊണയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം വ്യാപ്ര തനാവാതെ പൊതുഗതാഗതരംഗം കൃത്യമായി മുന്നോട്ട് പോകാൻ റോഡുകളുടെ അറ്റകുറ്റപണികൾ, മഴകാല ദുരിതങ്ങൾ മുന്നിൽ കണ്ട് നടപ്പാക്കേണ്ട പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകുക എന്നിവയുമായി അങ്കമാലിയുടെ എംഎൽഎ ബഹുദൂരം മുന്നോട്ടു പോയ്‌കൊണ്ടിരിക്കയാണ്. ഒരു ജനസേവകനെന്ന നിലയിൽ റോജി എം ജോൺ ഈ രാജ്യത്തിന് തന്നെ മാതൃകയായ് കഴിഞ്ഞു.